കെ.ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഓസ്ഫോജ്ന സംഘടിപ്പിച്ച പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണ സദസ്സിൽനിന്ന്
കുവൈത്ത് സിറ്റി: പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജ് പൂർവ്വ വിദ്യാർഥി സംഘടന ഓസ്ഫോജ്ന കുവൈത്ത് ചാപ്റ്റർ, പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
വിനയവും ലാളിത്യവും ആലിക്കുട്ടി മുസ്‌ലിയാരുടെ മുഖമുദ്രയായിരുന്നുവെന്നും നിരവധി പണ്ഡിതന്മാരെ സമൂഹത്തിനു സമർപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായും ഓസ്ഫോജ്ന സൂചിപ്പിച്ചു. ഫഹാഹീൽ തക്കാര റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സദസിൽ ഓസ്ഫോജ്ന കുവൈത്ത് ചാപ്റ്റർ പ്രസിഡണ്ട് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി ഫൈസി പെരുമ്പടപ്പ് ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുറഹ്മാൻ ഫൈസി മൂത്തേടം, അബ്ദുൽ കരീം ഫൈസി കടമ്പോട്, താഹിർ ഫൈസി നെച്ചുള്ളി,അശ്റഫ് ഫൈസി കിനിയ, ശരീഫ് ഫൈസി പുത്തൂർ,ഹാഫിള് ജുനൈദ് ഫൈസി അണ്ടോണ,ഫസ്‌ലുല്ലാ ഫൈസി പുതുപ്പറമ്പ് എന്നിവർ ആലിക്കുട്ടി അനുസ്മരിച്ചു സംസാരിച്ചു. പുതിയ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് അശ്റഫ് ഫൈസി കിനിയയെ തെരഞ്ഞെടുത്തു. ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി പൊൻമള സ്വാഗതവും സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

