മനുഷ്യക്കടത്ത് തടയാൻ പ്രതിജ്ഞാബദ്ധമെന്ന് നീതിന്യായ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമെന്ന് നീതിന്യായ മന്ത്രി നാസർ അൽ സുമൈത്. കുവൈത്തിൽ നടന്ന മിഡിൽ ഈസ്റ്റിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഗവൺമെന്റ് ഫോറത്തിന്റെ ആറാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
ഗവൺമെന്റ് ഫോറത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നത് മനുഷ്യന്റെ അന്തസ്സ്, നീതി, തൊഴിൽ അവകാശം എന്നിവയുടെ സംരക്ഷണത്തിൽ കുവൈത്തിന്റെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണെന്നും മനുഷ്യക്കടത്തിനും കുടിയേറ്റ കള്ളക്കടത്തിനും എതിരായ ദേശീയ സമിതിയുടെ അധ്യക്ഷൻ കൂടിയായ അൽ സുമൈത് പറഞ്ഞു. മനുഷ്യക്കടത്തിനെതിരെയുള്ള കുവൈത്തിന്റെ നിലപാട് അതിന്റെ ഭരണഘടനയിലും ദേശീയ നിയമങ്ങളിലും വേരൂന്നിയതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

