രാജ്യഭരണം അധികാരമല്ല, ഉത്തരവാദിത്തം –ജസ്റ്റിസ് ചെലമേശ്വർ
text_fieldsകുവൈത്ത് സിറ്റി: രാജ്യഭരണം അധികാരമല്ല, ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി മുൻ ന്യായാധിപൻ ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.
പ്രോഗ്രസീവ് പ്രഫഷനൽ ഫോറത്തിെൻറ ‘കാൻഡർ 2019’ൽ ‘ഇന്ത്യൻഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണനിർവഹണ സംവിധാനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ ഭരണഘടന തത്ത്വങ്ങൾ നിറവേറ്റാൻ ചുമതലപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുേമ്പാൾ ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി.പി.എഫ് പ്രസിഡൻറ് ജി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു. അന്തരിച്ച ബാലു ചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് തുടങ്ങിയ ചടങ്ങിൽ അഡ്വ. തോമസ് സ്റ്റീഫൻ അവതാരകനായി. ഡോ. അനില ആൽബെർട്ട് മുഖ്യാതിഥിയെ പരിചയപ്പെടുത്തി.
അബ്ദുൽ സഗീർ (കുവൈത്ത് എൻജിനീയേഴ്സ് ഫോറം), ഡോ. രാജേന്ദ്ര മിശ്ര (ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം), അഡ്വ. തോമസ് പണിക്കർ (ഇന്ത്യൻ ലോയേഴ്സ് ഫോറം), സാം പൈനുംമൂട് (ലോക കേരളസഭ അംഗം) എന്നിവർ സംസാരിച്ചു. വ്യവസായി സുരേഷ് പിള്ളക്ക് നൽകി ജസ്റ്റിസ് ചെലമേശ്വർ സുവനീർ പ്രകാശനം നിർവഹിച്ചു. പി.പി.എഫ് എക്സിക്യൂട്ടിവ് അംഗം ഷേർളി ശശിരാജൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
