ജുമുഅ ഖുതുബ മത്സര വിജയികൾ
text_fieldsഖുറൈൻ ലുലു മസ്ജിദിലെ വിജയി ജാഫർ ബാലുശ്ശേരിക്കുള്ള സമ്മാനം മുബശിർ സലഫി കൈമാറുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ കുവൈത്തിലെ വിവിധ പള്ളികളിൽ നടത്തി വരുന്ന മലയാള ജുമുഅ ഖുതുബയെ അവലംബിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.
ഖുറൈൻ ലുലു മസ്ജിദിൽ ജാഫർ ബാലുശ്ശേരി, മഹ്ബൂല പള്ളിയിൽ ഷാഹുൽ ഹമീദ്, മങ്കഫ് പള്ളിയിൽ ഫിറോസ് ഖാൻ എന്നിവർ വിജയികളായി. ശരിയുത്തരം എഴുതിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ ഖതീബുമാരായ മുബഷിർ സലഫി, ഷാനിബ് പേരാമ്പ്ര എന്നിവർ വിതരണം ചെയ്തു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.55132529, 99060684.

