കുവൈത്തിൽ ജുമുഅയുള്ള സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈ 17 മുതൽ ജുമുഅ നമസ്കാരം പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ജനവാസം ഏറിയ ഭാഗങ്ങളിലും വൈറസ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും ജുമുഅ ഉണ്ടാവില്ല. കർശന നിയന്ത്രണങ്ങളാണ് ജുമുഅ പുനരാരംഭിക്കുന്നതിന് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്.
ജുമുഅ നടക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഒൗഖാഫ് മന്ത്രാലയം പുറത്തിറക്കി. ജാബിർ അൽ അഹ്മദ്, ഖാലിദിയ, ദസ്മ, ദഇയ്യ, ദോഹ, റൗദ, സുർറ, ശാമിയ, സുലൈബീകാത്ത്, ശുവൈഖ്, ദാഹിയ, അദലിയ, ഫൈഹ, ഖാദിസിയ, ഖുർതുബ, കൈഫാൻ, മൻസൂരിയ, നസ്ഹ, യർമൂഖ്, ബിദ, ബയാൻ, ജാബിരിയ, ഖൈത്താൻ, റുമൈതിയ, സഹ്റ, അൽസലാം, സൽവ, ശഅ്ബ, ശുഹദ, സിദ്ദീഖ്, മുബാറക് അൽ അബ്ദുല്ല, മിശ്രിഫ്, ഇഷ്ബിലിയ, അൻദലൂസ്, ജലീബ് അൽ ശുയൂഖ്, രിഹാബ്, സബാഹ് നാസർ, അബ്ദുല്ല അൽ മുബാറക്, ഒമരിയ, ഫിർദൗസ്, നഹ്ദ, ഫർവാനിയ (അലി ഹബാബ് അൽറഷീദി, മുനവർ ഹബീബ് അൽ മുനവ്വർ പള്ളികൾ), അബൂഹസനിയ, അബൂഫതീറ, അബൂഹസനിയ, സബാഹ് അൽ സാലിം, അദാൻ, ഫുനൈതീസ്, ഖുറൈൻ, ഖുസൂർ, മുബാറക് അൽ കബീർ, മെസ്സില, അഹ്മദി, ജാബിർ അൽ അലി, ഖൈറാൻ, റിഖ, സബാഹ് അൽ അഹ്മദ്, സബാഹിയ, ദഹർ, അഖീല, അലി സബാഹ് അൽ സാലിം, ഫഹാഹീൽ, ഫഹദ് അൽ അഹ്മദ്, മംഗഫ്, ഹദിയ, വഫ്ര, തൈമ, ജഹ്റ, സഅദ് അൽ അബ്ദുല്ല, സുലൈബിയ, ഉയൂൻ, ഖസ്ർ, ഖൈറുവാൻ, നസീം, നഇൗം, അൽ വഹ എന്നിവിടങ്ങളിലാണ് ജുമുഅയുള്ളത്.
