ജൂഡോ ചാംമ്പ്യൻഷിപ്; കുവൈത്ത് ടീമിന് മികച്ച നേട്ടം
text_fieldsമെഡൽ നേടിയ കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: ചൈനയിലെ മക്കാവുവിൽ നടന്ന ജൂനിയർ ഏഷ്യൻ കപ്പ് 2024 ജൂഡോ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ദേശീയ ജൂഡോ ടീം വെള്ളി മെഡലും വെങ്കല മെഡലും നേടി.
73 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ ഫഹദ് അൽ ഇനാസി വെള്ളി മെഡൽ നേടി. 90 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ ഷെഹാബ് അൽ സൽമാൻ വെങ്കല മെഡൽ നേടി. വരുന്ന ചാമ്പ്യൻഷിപ്പുകൾക്കുള്ള പ്രചോദനമാണ് ഈ വിജയമെന്ന് കുവൈത്ത് ജൂഡോ ഫെഡറേഷന്റേയും കുവൈത്ത് പ്രതിനിധി സംഘത്തിന്റേയും തലവനായ യൂസഫ് അൽ എനേസി പറഞ്ഞു.സിയോളിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലന ക്യാമ്പ് ആരംഭിക്കുന്നതിനായി ടീം ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

