ഫജ്ർ അൽ സയീദിനെതിരായ കേസിൽ വിധി 13ന്
text_fieldsഫജ്ർ അൽ സയീദ്
കുവൈത്ത് സിറ്റി: കുവൈത്തിലെ മാധ്യമ പ്രവർത്തക ഫജ്ർ അൽ സയീദിനെതിരായ കേസിൽ ഫെബ്രുവരി 13ന് വിധി പറയാൻ മാറ്റിവെച്ചു. നേരത്തെ, ജാമ്യത്തിനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു.
ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആഹ്വാനം ചെയ്തെന്നാരോപിച്ചാണ് അൽ സയീദിനെ അറസ്റ്റ് ചെയ്തത്. ദേശീയ താൽപര്യങ്ങൾക്ക് ഹാനികരമായ പ്രവർത്തനങ്ങൾ നടത്തിയെന്നും 1964 ലെ 21-ാം നമ്പർ ഇസ്രായേൽ ബഹിഷ്കരണ നിയമം ലംഘിച്ചെന്നുമാണ് ഇവർക്കെതിരായ കുറ്റം.
എന്നാൽ, ആരോപണങ്ങൾ ഫജ്ർ അൽ സയീദ് നിഷേധിച്ചു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുമെങ്കിൽ താൻ സന്ദർശിക്കുമെന്ന് മാത്രമാണ് പറഞ്ഞതെന്ന് അവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

