ജോയ് ആലുക്കാസ് സൂഖ് അൽ വതിയയിൽ ഉദ്ഘാടനം ചെയ്തു
text_fieldsജോയ് ആലുക്കാസ് ജ്വല്ലറി സൂഖ് അൽ വതിയയിൽ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കുവൈത്തിലെ പുതിയ ജ്വല്ലറി സൂഖ് അൽ വതിയയിൽ ഉദ്ഘാടനം ചെയ്തു. കുവൈത്തിൽ ജോയ് ആലുക്കാസിന്റെ ആറാമത്തെ ഷോറൂമാണിത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം നിർവഹിച്ചു.
ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺപോൾ ജോയ് ആലുക്കാസ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി, കുവൈത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ, ഉപഭോക്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ജോയ് ആലുക്കാസ് ബിഗ്ഗസ്റ്റ് ദിവാലി ഓഫറിന്റെ പ്രകാശനവും ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക നിർവഹിച്ചു. ദിവാലി ഓഫറിന്റെ ഭാഗമായി ഓരോ 250 ദീനാർ പർച്ചേസിനും 24 കാരറ്റ് ഗോൾഡ് ബാർ സൗജന്യമായി ലഭിക്കും.

