ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കലാദിന ചിത്രരചന മത്സരം
text_fieldsചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പ്രതിനിധികൾകൊപ്പം
കുവൈത്ത് സിറ്റി: ലോക കലാദിനാഘോഷങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കലാദിന ചിത്രരചന മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ, ഓഫ്ലൈൻ ഇനങ്ങളിൽ നടന്ന മത്സരത്തിൽ 250 ലധികം കുട്ടികൾ പങ്കെടുത്തു. വിവിധ പ്രായത്തിലുള്ള കുട്ടികൾ മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു. കലാപരമായ കഴിവുകളും കലയോടുള്ള അഭിനിവേശവും പ്രകടിപ്പിക്കാനുള്ള വേദിയായും മത്സരം മാറി.
വിജയികൾക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും കൈമാറി. സമ്മാന വിതരണ ചടങ്ങിന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് നേതൃത്വം നൽകി. മാർക്കറ്റിംഗ് മാനേജർ നിധിൻ ജോർജ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ വിനീഷ് വേലായുധൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യുവ പ്രതിഭകൾക്കിടയിലെ സർഗാത്മകതയും സമൂഹ പങ്കാളിത്തത്തവും പിന്തുണക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചതെന്നും മത്സരത്തിൽ പങ്കാളികളായവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിക്കുന്നതായും ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

