ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ക്രിസ്മസ് മത്സര സമ്മാനം
text_fieldsകുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്ത് നടത്തിയ ക്രിസ്മമസ് ഡെക്കറേഷൻ മത്സരത്തിൽ അഞ്ഞൂറോളം മലയാളികൾ പങ്കാളികളായി. ക്രിസ്മസ് നാളിൽ സ്വന്തം വീട്ടിൽ വ്യത്യസ്തമായി അലങ്കരിച്ചതാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്. വിധികർത്താക്കൾ ഇവയുടെ ഫോട്ടോ പരിശോധിച്ചു. അതിൽ മനോഹരമായ 10 എണ്ണം നേരിട്ട് സന്ദർശിച്ചു. ഇതിനുശേഷമാണ് സമ്മാനാർഹരെ തിരഞ്ഞെടുത്തത്.
ജോസഫ് തോമസ്, ജിയോ ജോർജ്, ജിജോ എന്നിവർ യാഥാക്രമം ആദ്യത്തെ മൂന്നു സ്ഥാനം നേടി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ വിനീഷ് വേലായുധൻ, മത്സരാർഥികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

