ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ബ്രാഞ്ച് മംഗഫിൽ തുറന്നു
text_fieldsജോയ് ആലുക്കാസ് എക്സ്ചേഞ്ച് പുതിയ ബ്രാഞ്ച് മംഗഫിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പുതിയ ബ്രാഞ്ച് മംഗഫിൽ പ്രവർത്തനം ആരംഭിച്ചു. മാനേജിങ് ഡയറക്ടർ ആന്റണി ജോസ് ഉദ്ഘാടനം നിർവഹിച്ചു. മികച്ച സേവനവും ആദായകരമായ നിരക്കും നൽകി കുവൈത്തിലെ കൂടുതൽ പ്രവാസികളിലേക്ക് സേവനം എത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ കൂടുതൽ ഇടങ്ങളിലേക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനറൽ മാനേജർ അഷ്‌റഫ് അലി, അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ, ഏരിയ മാനേജർമാർ, ബ്രാഞ്ച് മാനേജർമാർ, ബിസിനസ് ഡെവലപ്മെൻറ് ഓഫിസർമാർ, ഹെഡ് ഓഫിസ് ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ബിസിനസ് പങ്കാളികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

