"യാത്ര കുവൈത്ത്' ഭാരവാഹികൾ
text_fieldsജഗൻ സാൽമിയ, ബെന്നി ജോസഫ്, അല്ലി ജാൻ
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ യാത്ര കുവൈത്ത് 2026-2027 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാൽമിയ ആർ.ഡി.എ ഹാളിൽ നടന്ന യോഗത്തിൽ മുൻ പ്രസിഡന്റ് ഷെബീർ മൊയ്തീൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുജിത്ത് കാലിക്കറ്റ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ.ബഷീർ കണക്കും അവതരിപ്പിച്ചു.
ട്രഷർ അലി ജാൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: ബെന്നി ജോസഫ് (പ്രസി), ജഗൻ സാൽമിയ (സെക്ര),അല്ലി ജാൻ വടക്കാഞ്ചേരി (ട്രഷ), ബാബു കടയ്ക്കൽ (ചാരിറ്റി കൺവീനർ), ഉമ്മർ.എ.സി (മീഡിയ കൺവീനർ),കുഞ്ഞിമൊയ്തീൻ (ജോ.ട്രെഷ), സുരേഷ് ദാസൻ,ഉമ്മർ.എ.സി (വൈ.പ്രസി), അബ്ദുൽ ഷെരീഫ്, കബീർ (ജോ.സെക്ര), അനിൽ കടയ്ക്കൽ, ഷബീർ മൊയ്തീൻ,നജാസ് നിസ്സാർ,അബീഷ് കണ്ണൂർ,ജോമോൻ വി ചാക്കോ,മുഹമ്മദ് റാഫി,ശ്രീരാജ്,മുഹമ്മദ് ഇമ്മത്,കണ്ണൻ ജയദേവൻ (എക്സിക്യൂട്ടീവ്), കെ.കെ.ബഷീർ (ഉപദേശക സമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

