യൂസഫ് മാട്ടുവയലിന് എലത്തൂർ അസോസിയേഷെൻറ യാത്രയയപ്പ്
text_fieldsപ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന യൂസഫ് മാട്ടുവയലിന് എലത്തൂർ അസോസിയേഷൻ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 53 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കുവൈത്ത് എലത്തൂർ അസോസിയേഷൻ സ്ഥാപകാംഗവും ഉപദേശക സമിതി അംഗവുമായ യൂസഫ് മാട്ടുവയലിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. എക്സിക്യൂട്ടിവ് അംഗം ഫൈസൽ നടുക്കണ്ടിയുടെ വസതിയിലായിരുന്നു ചടങ്ങ്. അഡ്വൈസറി ബോർഡ് അംഗം എൻ. റഫീഖ് ആമുഖ പ്രസംഗം നടത്തി. ജോയൻറ് സെക്രട്ടറി ആലിക്കുഞ്ഞി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.കെ. നാസർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് മുനീർ മക്കാറി, മീഡിയ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ എൻ. ഉനൈസ്, എൻ.ആർ. ആഷിഖ്, മുഹമ്മദ് ഷരീഫ്, എം. ഫാഹിസ്, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. എൻ. റിഹാബ് നന്ദി പറഞ്ഞു.

