സൂഖ് അൽ മുബാറക്കിയയിൽ ഫീൽഡ് വർക്ക് ആരംഭിക്കാൻ സംയുക്ത സമിതി
text_fieldsകാപിറ്റൽ ഗവർണറേറ്റ്, കുവൈത്ത് വോളന്ററി വർക്ക് സെന്റർ പ്രതിനിധികൾ യോഗത്തിൽ
കുവൈത്ത് സിറ്റി: സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ മുബാറഖിയ സൂഖിൽ ഫീൽഡ് വർക്ക് ആരംഭിക്കുമെന്ന് കുവൈത്ത് സിറ്റി ഗവർണർ ശൈഖ് അബ്ദുല്ല സലീം അൽ അലി പറഞ്ഞു. കാപിറ്റൽ ഗവർണറേറ്റും കുവൈത്ത് വോളന്ററി വർക്ക് സെന്ററും ചേർന്ന് രൂപീകരിച്ച പോപ്പ്അപ് കമ്മിറ്റി ഇതിന് നേതൃത്വം നൽകും. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ചേർന്ന സംയുക്ത സമിതി യോഗത്തിൽ ഗവർണറും സന്നദ്ധ പ്രവർത്തന കേന്ദ്രം ചെയർപേഴ്സൻ ശൈഖ അംതൽ അൽ അഹമ്മദ് അൽ സബാഹും പങ്കെടുത്തു. മുബാറഖിയ സൂഖിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചട്ടക്കൂട് തയാറാക്കൽ വിവിധ സംവിധാനങ്ങൾ വിപുലീകരിക്കൽ എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ശുചിത്വം, സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കാണും. പൈതൃക സൂഖിൽ അതിന്റെ അമൂല്യമായ സൗന്ദര്യം നിലനിർത്താനുമുള്ള പദ്ധതി നടപ്പാക്കാനും ശ്രമിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

