ജോലി നഷ്ടപ്പെട്ടവർക്ക് ഒാണസദ്യയൊരുക്കി
text_fieldsജോലി നഷ്ടപ്പെട്ടവർക്ക് ഒാണസദ്യക്കുള്ള വിഭവങ്ങൾ കൊണ്ടുപോവുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോകാൻ തയാറെടുക്കുന്നവർക്ക് ഒാണസദ്യയൊരുക്കി. അൽ മുസൈനി എക്സ്ചേഞ്ചിെൻറ സ്പോൺസർഷിപ്പിൽ സാമൂഹിക പ്രവർത്തകൻ ഷാമോൻ പൊൻകുന്നത്തിെൻറ നേതൃത്വത്തിലാണ് രണ്ടു സ്ഥലങ്ങളിലായി ഒാണസദ്യ കിറ്റുകളിലാക്കി വിതരണം ചെയ്തത്.
കോവിഡ് കാലത്ത് പ്രയാസം അനുഭവിക്കുന്നവർക്ക് സുമനസ്സുകളുടെ സഹായം സ്വീകരിച്ച് ഭക്ഷണവിതരണം നടത്തി നേരത്തെ ഷാമോൻ ശ്രദ്ധ നേടിയിരുന്നു.വിപുലമായ സൗഹൃദവും ഇറങ്ങിപ്രവർത്തിക്കാനുള്ള സന്നദ്ധതയും കൈമുതലായപ്പോൾ ടാക്സിഡ്രൈവറായ ഷാമോൻ ഒറ്റക്ക് വിതരണം നടത്തിയത് ഒന്നര മാസത്തിനിടെ ആറായിരത്തോളം ഭക്ഷണപ്പൊതികളാണ്.ഇൗ സുഹൃത്തുക്കളിലും ഭൂരിഭാഗവും സാധാരണക്കാർ തന്നെയാണ്. പലതുള്ളി പെരുവെള്ളം എന്ന നിലയിൽ പെരുകിയപ്പോൾ ആയിരങ്ങൾക്ക് വിശപ്പടങ്ങി. ഇതിെൻറ തുടർച്ചയായാണ് ഇപ്പോൾ ഒാണസദ്യ നൽകിയത്.

