തൊ​ഴി​ൽ​പ്ര​ശ്​​ന​ങ്ങ​ൾ:  മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​യു​ടെ ഹോ​ട്ട്​​ലൈ​ൻ തുടങ്ങി

  • സം​ശ​യ നി​വാ​ര​ണ​ത്തി​ന്​ 22215150 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം

10:02 AM
13/01/2018

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ൽ പ്ര​ശ്​​ന​ങ്ങ​ളി​ൽ പ​രാ​തി അ​റി​യി​ക്കാ​ൻ ഹോ​ട്ട്​​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കു​വൈ​ത്ത്​ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ സൊ​സൈ​റ്റി ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ്​ അ​ൽ അ​ജ്​​മി പ​റ​ഞ്ഞു. തൊ​ഴി​ൽ​നി​യ​മ​ങ്ങ​ൾ, മ​ന്ത്രാ​ല​യ തീ​രു​മാ​ന​ങ്ങ​ൾ, നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സം​ശ​യ നി​വാ​ര​ണ​ത്തി​ന്​ 22215150 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും ആ​ശ​യ​വി​നി​മ​യം ന​ട​ത്താം. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ അ​ത​തു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രി​ഹാ​രം കാ​ണാ​ൻ മ​നു​ഷ്യാ​വ​കാ​ശ സൊ​സൈ​റ്റി സ​ഹാ​യം ന​ൽ​കും.

ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രെ സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​വൈ​ത്ത്​ പാ​ർ​ല​​മ​െൻറി​ലെ മ​നു​ഷ്യാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മി​തി ക​ഴി​ഞ്ഞ​യാ​ഴ്​​ച ഒാ​ൺ​ലൈ​നാ​യി പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. human.rightss@kna.kw എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലാ​ണ്​ പാ​ർ​ല​മ​െൻറ്​ സ​മി​തി​യി​ലേ​ക്ക്​ പ​രാ​തി അ​യ​ക്കേ​ണ്ട​ത്. മു​ഴു​വ​ൻ പേ​ര്, സി​വി​ൽ ​െഎ​ഡി ന​മ്പ​ർ, വി​ലാ​സ​വും മ​റ്റു​വി​വ​ര​ങ്ങ​ളും, പ​രാ​തി​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ളും രേ​ഖ​ക​ളും എ​ന്നി​വ സ​ഹി​ത​മാ​ണ്​ മെ​യി​ൽ അ​യ​ക്കേ​ണ്ട​ത്.

COMMENTS