തൊഴിൽപ്രശ്നം: ഫിലിപ്പീൻസ്–കുവൈത്ത് നിർണായക ചർച്ച ഇന്ന്
text_fieldsകുവൈത്ത് സിറ്റി: തൊഴിൽപ്രശ്നം പരിഹരിക്കുന്നതിെൻറ ഭാഗമായുള്ള ഫിലിപ്പീൻസ്, കുവ ൈത്ത് നിർണായക ചർച്ച ഞായറാഴ്ച നടക്കും. ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റ ർ ബെല്ലോ കുവൈത്ത് വിദേശകാര്യ മന്ത്രി, തൊഴിൽമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ജനുവരി 15 മുതൽ ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയിട്ടുണ്ട്.
വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാന ചർച്ച. വിലക്ക് നീക്കാൻ രണ്ട് കാര്യങ്ങളാണ് ഫിലിപ്പീൻസ് പ്രധാനമായി ആവശ്യപ്പെടുന്നത്. കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭിക്കണം എന്നും ഫിലിപ്പീൻസ് പ്രസിഡൻറ് നിർദേശിക്കുന്ന വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തി തൊഴിൽ കരാറിൽ ഒപ്പിടണമെന്നുമാണ് ആവശ്യം. കൊലപാതകക്കേസിൽ പ്രതികളായ കുവൈത്തി ദമ്പതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി വിചാരണ തുടരുകയാണ്. നീതിപൂർവകമായ വിചാരണ കുവൈത്തിൽ നടത്തുമെന്നാണ് കുവൈത്ത് വ്യക്തമാക്കുന്നത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് നേരത്തെ ഫിലിപ്പീൻസ് അധികൃതർ പരസ്യമായി ആവശ്യപ്പെട്ടത് അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
