ജോലി ദുരുപയോഗം: മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ജോലി ദുരുപയോഗം ചെയ്ത മൂന്ന് പാസ്പോർട്ട് ഉദ്യോഗസ്ഥർ കുവൈത്തിൽ പിടിയിലായി. യാത്രക്കാരുടെ പ്രവേശന, പുറത്തുകടക്കൽ സംവിധാനങ്ങളിൽ കൃത്രിമത്വം കാണിച്ചതിനാണ് അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ പ്രവേശനവും പുറത്തുകടക്കലും രേഖപ്പെടുത്തുന്ന കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഇവർ കൃത്രിമം കാണിച്ചതിനെ തുടർന്നാണ് നടപടി.
നുവൈസീബ് തുറമുഖത്തെ ഇമിഗ്രേഷൻ വകുപ്പിലും സാൽമി തുറമുഖത്തെ ഇമിഗ്രേഷൻ വകുപ്പിലും ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർ തങ്ങളുടെ പദവി ചൂഷണം ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ തെറ്റായ ഡേറ്റ നൽകുകയായിരുന്നു. രണ്ട് കുവൈത്ത് സ്ത്രീകളുടെ എൻട്രി, എക്സിറ്റ് വിവരങ്ങൾ തെറ്റായി നൽകിയതായും അതുവഴി രാജ്യത്ത് അവരുടെ സാന്നിധ്യം വ്യാജമായി രേഖപ്പെടുത്തിയതായും കണ്ടെത്തി.
ഇവരെ ചോദ്യം ചെയ്തപ്പോൾ സാൽമി തുറമുഖത്തെ എമിഗ്രേഷൻ വകുപ്പ് ജീവനക്കാരൻ സഹായിച്ചതായി സമ്മതിച്ചു. തുടർന്ന് മൂന്നാമത്തെ ജീവനക്കാരനെ ഉടൻ പിടികൂടുകയായിരുന്നു. ആരും നിയമത്തിനതീതരല്ലെന്നും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

