Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജെ.ആൻഡ്​.ജെ, മോഡേണ...

ജെ.ആൻഡ്​.ജെ, മോഡേണ വാക്​സിൻ: ഡിസംബർ വരെ കാത്തിരിക്കേണ്ടി വരും

text_fields
bookmark_border
ജെ.ആൻഡ്​.ജെ, മോഡേണ വാക്​സിൻ: ഡിസംബർ വരെ കാത്തിരിക്കേണ്ടി വരും
cancel

കു​വൈ​ത്ത്​ സി​റ്റി: ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ, മോ​ഡേ​ണ വാ​ക്​​സി​നു​ക​ൾ കു​വൈ​ത്തി​ൽ ല​ഭ്യ​മാ​കാ​ൻ ഡി​സം​ബ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു​ക​ഴി​ഞ്ഞ ഇൗ ​വാ​ക്​​സി​നു​ക​ളു​ടെ ആ​ദ്യ ബാ​ച്ച്​ ഡി​സം​ബ​ർ പ​കു​തി​യോ​ടെ മാ​ത്ര​മാ​ണ്​ എ​ത്തു​ക​യെ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ വാ​ക്​​സി​ൻ ഒ​റ്റ​ഡോ​സും മോ​ഡേ​ണ 28 മു​ത​ൽ 42 വ​രെ ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ട്ട്​ ര​ണ്ട്​ ഡോ​സു​മാ​ണ്​ ന​ൽ​കു​ക.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ബു​ക്കി​ങ്ങും ഉ​ൽ​പാ​ദ​ന​വും പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ഇൗ ​സ​മ​യ​ത്തേ​ക്ക്​ മാ​ത്ര​മാ​ണ്​ കു​വൈ​ത്തി​ന്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​യു​ക. ലോ​ക​ത്തി​ൽ ആ​കെ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വാ​ക്​​സി​നു​ക​ളു​ടെ 75 ശ​ത​മാ​ന​വും പ​ത്ത്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ പോ​കു​ന്ന​ത്. ലോ​ക​ത്ത്​ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും വാ​ക്​​സി​ൻ ആ​വ​ശ്യ​മു​ണ്ട്. അം​ഗീ​കൃ​ത വാ​ക്​​സി​നും എ​ണ്ണ​ത്തി​ൽ കു​റ​വാ​ണ്. ഇ​തു​കൊ​ണ്ടാ​ണ്​ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ല​ഭി​ക്കാ​ത്ത​ത്. ഇ​ത്​ കു​വൈ​ത്ത്​ മാ​ത്രം അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്​​ന​മ​ല്ല.

ഗ​ൾ​ഫി​ലെ​യും പു​റ​ത്തെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ൾ വാ​ക്​​സി​ൻ ല​ഭ്യ​ത​ക്കു​റ​വ്​ അ​നു​ഭ​വി​ക്കു​ന്നു. ബ​യോ​ടെ​ക്​​നോ​ള​ജി ക​മ്പ​നി​യാ​യ മോ​ഡേ​ണ​യും അ​മേ​രി​ക്ക​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടും വി​ക​സി​പ്പി​ച്ച മോ​ഡേ​ണ വാ​ക്​​സി​ൻ ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ 94 ശ​ത​മാ​നം ഫ​ല​പ്രാ​പ്​​തി തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ഫൈ​സ​ർ വാ​ക്​​സി​ന്​ സ​മാ​ന​മാ​യാ​ണ്​ ഇ​തി​െൻറ പ്ര​വ​ർ​ത്ത​നം എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. പ​ത്തു​ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ് കു​വൈ​ത്തി​ലേ​ക്ക്​​ കൊ​ണ്ടു​വ​രു​ക. കു​വൈ​ത്ത്​ ര​ണ്ട്​ ല​ക്ഷം ഡോ​സ്​ ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ കോ​വി​ഡ്​ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യും.

ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ന്​ 85 ശ​ത​മാ​നം വ​രെ​യാ​ണ്​ ഫ​ല​പ്രാ​പ്​​തി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക, മോ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ എ​ന്നീ വാ​ക്​​സി​നു​ക​ൾ​ക്കാ​ണ്​ കു​വൈ​ത്ത്​ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്.ഫൈ​സ​ർ, ആ​സ്​​ട്ര​സെ​ന​ക എ​ന്നി​വ​യാ​ണ്​ നി​ല​വി​ൽ രാ​ജ്യ​ത്ത്​ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moderna VaccineJ&J
News Summary - J&J, Moderna Vaccine: Will have to wait until December
Next Story