ജിയു-ജിറ്റ്സു ഓപൺ ചാമ്പ്യൻഷിപ്; കുവൈത്ത് സഹോദരങ്ങൾക്ക് മൂന്നു സ്വർണം
text_fieldsഅഹ്മദ് അൽ ഷറഫും ഖാലിദ് അൽ ഷറഫും
കുവൈത്ത് സിറ്റി: ഖത്തർ ഇന്റർനാഷനൽ പ്രഫഷനൽ ജിയു-ജിറ്റ്സു ഓപൺ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് സഹോദരന്മാരായ അഹ്മദ് അൽ ഷറഫും, ഖാലിദ് അൽ ഷറഫും മികച്ച പ്രകടനം കാഴ്ചവെച്ചു.
ചാമ്പ്യൻഷിപ്പിൽ ഇരുവരും മൂന്ന് സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി.
34 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്യൂട്ട് സിസ്റ്റത്തിൽ സ്വർണ മെഡലും, നോൺ-സ്യൂട്ട് സിസ്റ്റത്തിൽ വെള്ളി മെഡലുമാണ് ഖാലിദ് അൽ ഷറഫിന്റെ നേട്ടം.
27 കിലോഗ്രാം സ്യൂട്ട് സിസ്റ്റത്തിലും നോൺ-സ്യൂട്ട് സിസ്റ്റത്തിലും അഹമ്മദ് അൽ ഷറഫ് സ്വർണം നേടി. ദോഹയിൽ സമാപിച്ച ചാമ്പ്യൻഷിപ്പിൽ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

