Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി​യു-​ജി​റ്റ്സു...

ജി​യു-​ജി​റ്റ്സു ചാ​മ്പ്യ​ൻ​ഷി​പ്: ആ​ദ്യ ദി​നം കു​വൈ​ത്തി​ന് ഒ​മ്പ​ത് മെ​ഡ​ൽ

text_fields
bookmark_border
medal
cancel
camera_alt

ജി​യു-​ജി​റ്റ്സു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് താ​ര​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന യു.​എ.​ഇ ദേ​ശീ​യ പ്ര​ഫ​ഷ​ന​ൽ ജി​യു-​ജി​റ്റ്സു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ ദി​നം കു​വൈ​ത്തി​ന് ഒ​മ്പ​ത് മെ​ഡ​ൽ. അ​ഞ്ച് സ്വ​ർ​ണം, മൂ​ന്ന് വെ​ള്ളി, ഒ​രു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് കു​വൈ​ത്തി​ന്റെ നേ​ട്ടം. കു​വൈ​ത്തി​നാ​യി ജ​മാ​ൽ അ​ൽ ലൗ​ഘാ​നി, അ​ബ്ദു​ൽ അ​സീ​സ് അ​ൽ സു​ലൈ​ത്തി​ൻ, സു​ലൈ​മാ​ൻ അ​ൽ ലൗ​ഘാ​നി, ത​ലാ​ൽ അ​ൽ റു​വൈ​ഹ്, അ​ലി അ​ൽ അ​സ്മി എ​ന്നി​വ​ർ സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി. ഖാ​ലി​ദ് അ​ൽ റ​ഷീ​ദ്, ഇ​ബ്രാ​ഹിം അ​ൽ ക​ന്ദ​രി, സൗ​ദ് അ​ൽ അ​ജ്‌​ലാ​ൻ എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ലും അ​ഹ​മ്മ​ദ് അ​ൽ മു​തൈ​രി വെ​ങ്ക​ല​വും നേ​ടി.

ആ​ദ്യ ദി​വ​സ​ത്തെ ഫ​ല​ങ്ങ​ളി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കു​വൈ​ത്ത് ജി​യു-​ജി​റ്റ്‌​സു അ​ക്കാ​ദ​മി ടീം ​പ​രി​ശീ​ല​ക​ൻ അ​ഹ​മ്മ​ദ് അ​ൽ റ​ഷീ​ദ് പ​റ​ഞ്ഞു. എ​ല്ലാ കു​ട്ടി​ക​ളും ഉ​യ​ർ​ന്ന മ​ത്സ​ര നി​ല​വാ​രം പ്ര​ക​ടി​പ്പി​ച്ച​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ​രി​ച​യ സ​മ്പ​ത്ത് നേ​ടു​ക, പ്ര​ക​ട​നം വി​ക​സി​പ്പി​ക്കു​ക, ആ​ത്മ​വി​ശ്വാ​സം ഉ​ണ​ർ​ത്തു​ക എ​ന്ന​തും യു.​എ.​ഇ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്റെ ല​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ബൂ​ദ​ബി പ്ര​ഫ​ഷ​ന​ൽ ജി​യു-​ജി​റ്റ്‌​സു അ​സോ​സി​യേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ യു.​എ.​ഇ ജി​യു-​ജി​റ്റ്‌​സു ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medalchampionshipkuwaitjiu-jitsu
News Summary - Jiu-Jitsu Championship-Nine medals for Kuwait on first day
Next Story