ജിമ്മി ജോർജ് വോളി: ബൂബിയാൻ സ്ട്രൈക്കേഴ്സിന് കിരീടം
text_fieldsകുവൈത്ത് സിറ്റി: ആറാമത് ജിമ്മി ജോർജ് വോളിബാൾ ടൂർണമെൻറ് ബൂബിയാൻ സ്ട്രൈക്കേഴ്സിന് കിരീടം. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് കെ.എസ്.എ.സി ബെൽ ആൻഡ് ജോണിനെയാണ് കലാശ പോരാട്ടത്തിൽ ബൂബിയാൻ പരാജയപ്പെടുത്തിയത്. ഇന്ത്യൻ നായകൻ ഉഗ്രപാണ്ഡ്യെൻറ നേതൃത്വത്തിൽ ഇറങ്ങിയ ബൂബിയാനെതിരെ ആദ്യ സെറ്റ് ബെൽ ആൻഡ് ജോൺ നേടി. അവർ കിരീടനേട്ടം നിലനിർത്തും എന്ന് തോന്നിച്ചെങ്കിലും ഇന്ത്യൻ താരങ്ങളായ നവീൻ രാജ ജേക്കബ്, അശ്വൽ റായ്, രാഹുൽ എന്നിവർ കളം ആടക്കിവാണതോടെ തുടർന്നുള്ള മൂന്നു സെറ്റുകളും ബൂബിയാനൊപ്പം നിന്നു. മോഹൻ ഉഗ്രപാണ്ഡ്യെൻറ അനുഭവസമ്പത്തും ബൂബിയാെൻറ വിജയത്തിൽ നിർണായക ഘടകമായി. കഴിഞ്ഞതവണ കൈവിട്ട കിരീടമാണ് ഇത്തവണ ബൂബിയാൻ തിരിച്ചുപിടിച്ചത്.
ഉഗ്രപാണ്ഡ്യനാണ് ടൂർണമെൻറിലെ താരം. ബെൽ ആൻഡ് ജോണിെൻറ പ്രസന്ന രാജയെ മികച്ച സെറ്ററായും അമിത് ഗുലിയയെ മികച്ച ഓൾറൗണ്ടറായും ബൂബിയാെൻറ രാജ്യാന്തര താരം നവീൻ രാജ ജേക്കബിനെ മികച്ച അറ്റാക്കറായും ശ്രീഹരിയെ മികച്ച ലിബറോ ആയും തെരഞ്ഞെടുത്തു. ഇന്ത്യൻ വോളിബാൾ അസോസിയേഷൻ കുവൈത്തും സഫീനയും ചേർന്നാണ് കുവൈത്തിലെ ഏറ്റവും വലിയ ടൂർണമെൻറ് ഒരുക്കിയത്. കാണികളുടെ പങ്കാളിത്തം കൊണ്ടും ടൂർണമെൻറ് ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
