ജെറ്റൂർ ടി1, ടി2 ഐ-ടി.എം പ്രീമിയം എസ്.യു.വി ഇനി കുവൈത്ത് നിരത്തിൽ
text_fieldsജെറ്റൂർ ടി1, ടി2 ഐ-ടി.എം പ്രീമിയം എസ്.യു.വികൾ കുവൈത്തിൽ അവതരിപ്പിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ജെറ്റൂർ ടി1, ടി2 ഐ-ടി.എം പ്രീമിയം എസ്.യു.വികൾ അവതരിപ്പിച്ചു. കുവൈത്ത് ടവറിൽ നടന്ന ചടങ്ങിൽ ബുഡസ്തൂർ മോട്ടോഴ്സാണ് അതുല്യമായ ഡ്രൈവിങ് അനുഭവവും നൂതന സാങ്കേതികവിദ്യകളും സംയോജിക്കുന്ന എസ്.യു.വികൾ രാജ്യത്ത് അവതരിപ്പിച്ചത്. ബുഡസ്റ്റൂർ മോട്ടോഴ്സ് ചെയർമാൻ നജേം ബുഡസ്റ്റൂരും കുവൈത്തിലെ ചൈനീസ് എംബസി ഫസ്റ്റ് സെക്രട്ടറി ചായ് ഷെങ്വെയും സംയുക്തമായി പുതിയ കാറുകൾ പ്രകാശനം ചെയ്തു.
സാങ്കേതികവിദ്യയും മെക്കാനിക്കൽ സൗന്ദര്യശാസ്ത്രവും സംയോജിക്കുന്ന കൂടുതൽ ആവേശകരമായ ഡ്രൈവിംഗ് അനുഭവം പുതിയ എസ്.യു.വികൾ ഉറപ്പുനൽകുന്നു. പുതിയ തലമുറയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്നതുമാണ് ഇവയെന്നും ബുഡസ്റ്റൂർ മോട്ടോഴ്സ് ചെയർമാൻ നജേം ബുഡസ്റ്റൂർ പറഞ്ഞു.
സാങ്കേതികമായും സംവിധാനത്തിലും നൂതനമായ ഇന്റീരിയർ ഡിസൈനിലും ഇന്റലിജന്റ് ഫീച്ചറുകളിലും മികവ് പുലർത്തുന്നതാണ് ജെറ്റൂർ ടി1, ടി2 ഐ-ടി.എം പ്രീമിയം എസ്.യു.വികൾ. ഉപഭോക്താക്കൾക്ക് സുഖപ്രദമായ ഡ്രൈവിങ് അനുഭവവും വൈവിധ്യമാർന്ന ഉപയോഗവും ഇവ ഉറപ്പുവരുത്തുന്നു. ജെറ്റൂർ ടി1 ന് ഒരു പരുക്കൻ എന്നാൽ സമകാലിക രൂപമാണ്. പരമ്പരാഗത ഓഫ് റോഡ് വാഹനങ്ങൾക്ക് സമാനമാണ് ഈ ഡിസൈൻ. എന്നാൽ നഗര ഡ്രൈവിങിനും അനുയോജ്യമാണ്. ജെറ്റൂർ ടി1, ടി2 ഐ-ടി.എം നൂതന ഹൈബ്രിഡ് സാങ്കേതികവിദ്യയാൽ വ്യത്യസ്തപുലർത്തുന്നതും ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. മികച്ച ഡ്രൈവിങ് അനുഭവവും സൗകര്യവും ഇരു വിഭാഗവും വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

