ജെറ്റ് സ്കീ മാരത്തൺ: കുവൈത്ത് റൈഡർമാർ രണ്ടാം സ്ഥാനം നേടി
text_fieldsഅബൂദബിയിൽ നടന്ന ജെറ്റ് സ്കീ മാരത്തൺ ചാമ്പ്യൻഷിപ്പിൽ
രണ്ടാം സഥാനം നേടിയ അഹമ്മദ് അൽ ദവാസ്, മകൻ റാഷിദ് അൽ ദവാസ് എന്നിവർ
കുവൈത്ത് സിറ്റി: അബൂദബിയിൽ നടന്ന ജെറ്റ് സ്കീ മാരത്തൺ ചാമ്പ്യൻഷിപ്പിൽ കുവൈത്തിലെ പിതാവിനും മകനും രണ്ടാം സഥാനം. വെറ്ററൻ വിഭാഗത്തിൽ കുവൈത്ത് ജെറ്റ് സ്‌കീ അത്‌ലറ്റ് അഹമ്മദ് അൽ ദവാസ്, മറ്റൊരു വിഭാഗത്തിൽ മകൻ റാഷിദ് അൽ ദവാസ് എന്നിവരാണ് ഒന്നാം റൗണ്ടിൽ രണ്ടാം സ്ഥാനം നേടി അഭിമാനമായത്.അബുദബി മറൈൻ സ്‌പോർട്‌സ് ക്ലബാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരം ആവേശകരമായിരുന്നുവെന്നും യു.എ.ഇയിൽനിന്നും ഗൾഫിൽനിന്നുമായി 40 ഓളം മത്സരാർഥികൾ പങ്കെടുത്തുവെന്നും ബാക്കി റൗണ്ടുകളിലും ഇരുവരും തുടർന്നും പങ്കെടുക്കുമെന്നും അൽ ദവാസ് പറഞ്ഞു. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ട് നവംബർ 20ന് അജ്മാനിലും മൂന്നാം റൗണ്ട് ഡിസംബർ മൂന്നിന് അബൂദബിയിലും നാലാമത്തെയും അവസാനത്തെയും റൗണ്ട് ഡിസംബർ 11ന് അബൂദബിയിലുമാണ് നടക്കുക. ടൂർണമെന്റിൽ കുവൈത്തിന്റെ സാന്നിധ്യം തെളിയിച്ച് വിജയം നേടുന്നതിൽ അഭിമാനമുണ്ടെന്നും അൽ ദവാസ് പറഞ്ഞു.

