Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​വേ​ശം തീ​ർ​ത്ത്...

ആ​വേ​ശം തീ​ർ​ത്ത് ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്

text_fields
bookmark_border
ഇ​ന്റ​ർ​നാ​ഷ​ന​ൽ ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്പ്
cancel
camera_alt

കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സീ ​ക്ല​ബ് ജെ​റ്റ് സ്കീ ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​വൈ​ത്ത് ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ (ഡ്രാ​ഗ് റേ​സ്- 2023) മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും റൗ​ണ്ട് സ​മാ​പി​ച്ചു. ഖൈ​റാ​നി​ലെ സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് സീ ​സി​റ്റി​യി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തോ​ടെ​യാ​ണ് സ​മാ​പ​നം. ഓ​പ​ൺ മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് അ​ൽ ബാ​സ് ഒ​ന്നാ​മ​തെ​ത്തി. മു​ഹ​മ്മ​ദ് ബു​റാ​ബി ര​ണ്ടാ​മ​തും സു​ലൈ​മാ​ൻ ബു​സാ​ഖ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ്റ്റോ​ക്ക് വി​ഭാ​ഗ​ത്തി​ൽ ബു​റാ​ബി ഒ​ന്നാ​മ​തെ​ത്തി. ഇ​ബ്രാ​ഹിം അ​ൽ ഖ​റാ​സ് ര​ണ്ടാ​മ​തും അ​ബ്ദു​ല്ല അ​ൽ ഗ​ബ​ന്ദി​യ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മ​ത്സ​ര​ത്തി​ൽ 39 പേ​ർ പ​ങ്കെ​ടു​ത്ത​താ​യി ക്ല​ബ് സെ​ക്ര​ട്ട​റി ഖാ​ലി​ദ് അ​ൽ ഫോ​ദാ​രി പ​റ​ഞ്ഞു. മ​റീ​ന ക്ര​സ​ന്റി​ൽ മ​റൈ​ൻ സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച സ​മാ​പി​ച്ചു. ആ​റു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 35 പേ​ർ മ​ത്സ​രി​ച്ചു.

സീ​നി​യ​ർ പ്ര​ഫ​ഷ​ന​ൽ സീ​റ്റ​ഡ് വി​ഭാ​ഗ​ത്തി​ൽ റാ​ഷി​ദ് അ​ൽ ദ​വാ​സ് ഒ​ന്നാം സ്ഥാ​ന​വും ഖാ​ലി​ദ് അ​ൽ അ​സ്മി ര​ണ്ടാം സ്ഥാ​ന​വും ഖാ​ലി​ദ് അ​ൽ മു​ഹ​ന്ന​ദി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സി​റ്റി​ങ് പ്ര​ഫ​ഷ​ന​ൽ വി​ഭാ​ഗ​ത്തി​ൽ റാ​ഷി​ദ് അ​ൽ ദ​വാ​സ് ഒ​ന്നാം സ്ഥാ​ന​വും അ​ബ്ദു​ല്ല അ​ൽ ഹ​മ്മ​ദി ര​ണ്ടാം സ്ഥാ​ന​വും അ​ഹ്മ​ദ് അ​ൽ ഖു​ദാ​രി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. അ​മ​ച്വ​ർ സി​റ്റി​ങ് വി​ഭാ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ അ​ൽ ഹ​മ്മ​ദി ഒ​ന്നാം സ്ഥാ​ന​വും അ​ഹ്മ​ദ് അ​ൽ ഖോ​ദ​രി ര​ണ്ടാം സ്ഥാ​ന​വും ബ​ഹ്‌​റൈ​ൻ അ​ഹ്മ​ദ് അ​ൽ ഹ​ർ​മി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet ski championship
News Summary - Jet Ski Championship
Next Story