Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജറൂസലം: അറബ് ലീഗ്-ഒ.ഐ.സി യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു

text_fields
bookmark_border
ജറൂസലം: അറബ് ലീഗ്-ഒ.ഐ.സി   യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു
cancel
camera_alt

അറബ് ലീഗ്-ഒ.ഐ.സി യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്

കുവൈത്ത് സിറ്റി: ന്യൂയോർക്കിൽ നടന്ന അറബ് ലീഗിന്റെയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെയും (ഒ.ഐ.സി) സംയുക്ത മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പങ്കെടുത്തു. യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തോടനുബന്ധിച്ചുള്ള ഉന്നതതല വാരത്തിനിടെയായിരുന്നു യോഗം. ജറുസലമിലെ സാഹചര്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളിലും, വിശുദ്ധ നഗരത്തിന്റെ നിയമപരവും ചരിത്രപരവുമായ നിലവിലെ അവസ്ഥ സംരക്ഷിക്കുന്നതിനായി അറബ്-ഇസ്ലാമിക് സംയുക്ത നയതന്ത്ര നീക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.

നഗരത്തിലെ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും, ഐക്യരാഷ്ട്രസഭാ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള വഴികളും യോഗത്തിൽ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jerusalem: Foreign Minister participated in the Arab League-OIC meeting
Next Story