പാട്ടിൽ തിളങ്ങി ജീവ ജിഗു സദാശിവൻ
text_fieldsജീവ ജിഗു സദാശിവൻ
കുവൈത്ത് സിറ്റി: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി തിരുവനന്തപുരം സംഘടിപ്പിച്ച ഏഴാമത് മ്യൂസിക് അവാർഡിൽ കുവൈത്ത് പ്രവാസി വിദ്യാർഥി ജീവ ജിഗു സദാശിവൻ ജേതാവായി.
വിഡിയോ ആൽബം സോങ്ങ് വിഭാഗത്തിലാണ് ബെസ്റ്റ് ചൈൽഡ് സിങ്ങറായി ജീവ ജിഗു സദാശിവനെ തെരഞ്ഞെടുത്തത്. പൊന്നോമൽ, കണ്ണാ നീ എവിടെ എന്നീ ആൽബങ്ങൾക്കാണ് അവാർഡ്.
മലപ്പുറം അസോസിയേഷൻ മാക് കിഡ്സ് അംഗവും ജിഗു സദാശിവൻ ജിഷ എന്നിവരുടെ മകനുമായ ജീവ ജിഗു സദാശിവൻഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കുവൈത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. 2024 - 25 വർഷത്തെ ഇന്റർ സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ, കേരള മലയാള മിഷൻ മലയാള കവിത ആലാപന മത്സരം എന്നിവയിൽ നേരത്തേ മികച്ച പ്രകടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

