Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.സി.സി ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു

text_fields
bookmark_border
ജെ.സി.സി ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
cancel
camera_alt

ജെ.സി.സി കുവൈത്ത്​ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) കുവൈത്ത്​ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ആശങ്കകളും ആവലാതികളും വേണ്ടെന്നും കൃത്യവും വ്യക്തവുമായി അറിയിക്കുന്ന എല്ലാ ആവശ്യങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും അംബാസഡർ അറിയിച്ചു.

ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ അംബാസഡർ ജെ.സി.സി മിഡിൽ ഈസ്​റ്റ്​ പ്രസിഡൻറ്​ സഫീർ പി. ഹാരിസ്, കുവൈത്ത്​ പ്രസിഡൻറ്​ അബ്​ദുൽ വഹാബ്, വൈസ് പ്രസിഡൻറ്​ ഖലീൽ കായംകുളം, ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി, സെക്രട്ടറിമാരായ മണി പാനൂർ, കെ.എസ്​. മൃദുൽ, അബ്ബാസിയ യൂനിറ്റ് പ്രസിഡൻറ്​ ശരത് സുഭാഷ് എന്നിവരും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story