ജെ.സി.സി സമ്മാന വിതരണം നടത്തി
text_fieldsകുവൈത്ത് സിറ്റി: ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് എട്ടാമത് വൈക്കം മുഹമ്മദ് ബഷ ീർ പുരസ്കാരദാന -വാർഷിക പരിപാടികളോടനുബന്ധിച്ച് നടത്തിയ റാഫിൾ കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രസിഡൻറ് സഫീർ പി. ഹാരിസ് നിർവഹിച്ചു.
മംഗഫ് ജെ.സി.സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒന്നാം സമ്മാനം നേടിയ മുഹമ്മദ് സാജിദും (എൻ.ബി.ടി.സി) മറ്റു വിജയികളും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ഭാരവാഹികളായ കെ.എസ്. മൃദുൽ, മധു എടമുട്ടം, പ്രദീപ് പട്ടാമ്പി, ഷാജുദ്ദീൻ മാള, ഷൈൻ, ഖലീൽ, സമീർ കൊണ്ടോട്ടി, പ്രശാന്ത്, മൃദുൽ, ശ്യാം, വിഷ്ണു, രാമചന്ദ്രൻ, സതീഷ്കുമാർ, ഷംസീർ മുള്ളാളിൽ എന്നിവരും സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, ഡൊമനിക് പയ്യപ്പിള്ളി നന്ദിയും പറഞ്ഞു.
