ജെ.സി.സി കുവൈത്ത് തെരഞ്ഞെടുപ്പ് വെബിനാർ സംഘടിപ്പിച്ചു
text_fieldsജനത കൾചറൽ സെൻറർ കുവൈത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വെബിനാർ
കുവൈത്ത് സിറ്റി: ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനത കൾചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് വെബിനാർ സംഘടിപ്പിച്ചു.
ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. ദാമോദരൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.സി മിഡിൽ-ഈസ്റ്റ് കമ്മിറ്റി പ്രസിഡൻറ് സഫീർ പി. ഹാരിസ്, ഇ.കെ. ദിനേശൻ, ഷാജി തോട്ടിൻകര, രാജൻ ചക്കിയത്ത് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ അനിൽ കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി. സാൽമിയ യൂനിറ്റ് സെക്രട്ടറി ഷംസീർ മുള്ളാളി വെബിനാർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

