ജസീറ എയർവേസ് പുതിയ വിമാനങ്ങൾ വാങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: ജസീറ എയർവേസ് ആറ് വിമാനങ്ങൾ വാങ്ങുന്നു. 55.57 ദശലക്ഷം കുവൈത്ത് ദീനാർ (180.91 ദശലക്ഷം ഡോളർ) മുടക്കിയാണ് എ-320 സി.ഇ.ഒ വിമാനങ്ങൾ വാങ്ങുന്നത്. ഇതിനായി ജസീറ എയർവേസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകി.
കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ച് വെബ്സൈറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാങ്ക് വായ്പകളിലൂടെയും കമ്പനിയുടെ ആന്തരിക റിസോഴ്സ് വഴിയും ഇതിനായി പണം കണ്ടെത്തുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. 2004ൽ സ്ഥാപിക്കപ്പെട്ട ജസീറ എയർവേയ്സ് 2008ലാണ് കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ജസീറ എയർവേയ്സിന് നിലവിൽ 24 എയർബസ് എ-320 വിമാനങ്ങളാണുള്ളത്. s 26 പുതിയ വിമാനങ്ങൾ, 18 എ-320 നിയോസ്, എട്ട്-എ321 നിയോസ് എന്നിവ ഓർഡർ ചെയ്തിട്ടുണ്ട്. 2026ന്റെ മധ്യത്തോടെ ഇവയുടെ വിതരണം പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

