Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജസീറ എയർവേസ് ലബനാൻ...

ജസീറ എയർവേസ് ലബനാൻ സർവിസ് പുനരാരംഭിക്കുന്നു

text_fields
bookmark_border
ജസീറ എയർവേസ് ലബനാൻ സർവിസ് പുനരാരംഭിക്കുന്നു
cancel

കുവൈത്ത് സിറ്റി: ലബനാനിലെ ബെയ്‌റൂത്തിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ ജസീറ എയർവേസ് പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഏപ്രിൽ 25 മുതൽ സർവിസുകൾ പുനരാരംഭിക്കും.

ആഴ്ചയിൽ രണ്ട് വിമാനങ്ങൾ എന്ന നിലയിലാകും സർവിസുകൾ എന്ന് ജസീറ എയർവേസ് അറിയിച്ചു. ജോർഡനിലെ അമ്മാനിലേക്കുള്ള വിമാന സർവീസുകൾ ആഴ്ചയിൽ ഒന്നിൽ നിന്ന് രണ്ടായി വർധിപ്പിച്ചിട്ടുമുണ്ട്.

സൗദി അറേബ്യയിലെ ഖൈസുമ, ദമ്മാം വിമാനത്താവളങ്ങൾ വഴി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പ്രാദേശിക കണക്റ്റിവിറ്റി നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സർവിസുകളെന്ന് ജസീറ എയർവേസ് സി.ഇ.ഒ ഭരതൻ പശുപതി പറഞ്ഞു. സർവിസുകൾ പുനരാരംഭിക്കുന്നതിൽ കുവൈത്തിലെ ലബനീസ് അംബാസഡർ ഗാഡി എൽ ഖൗറി അഗാധമായ നന്ദി രേഖപ്പെടുത്തി.

ജസീറ എയർവേസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ, കുവൈത്തിൽ നിന്ന് 177 എന്ന നമ്പറിലും കുവൈത്തിന് പുറത്ത് നിന്ന് +965 22054944 എന്ന നമ്പറിലും വിളിച്ചും വെബ്സൈറ്റ് വഴിയും യാത്രക്കാർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jazeera Airways resumes Lebanon service
Next Story