വനിതദിനത്തിൽ ജസീറ എയർവേസ് നിയന്ത്രിച്ചത് സ്ത്രീകൾ
text_fieldsജസീറ എയർവേസ് ജീവനക്കാർ
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിതദിനത്തിൽ മുഴുവൻ സ്ത്രീ ജീവനക്കാരുമായി പറന്ന് ജസീറ എയർവേസ്. വൈവിധ്യവും ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ജസീറ എയർവേസ് അറിയിച്ചു.
കുവൈത്തിൽനിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഡെക്കും കാബിൻക്രൂവും ഉൾപ്പെടെ സ്ത്രീകളുടെ നിയന്ത്രണത്തിൽ പറന്നത്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ എട്ടംഗ ജീവനക്കാരാണ് 172 യാത്രക്കാരുമായി ജസീറയുടെ എ-320 നിയോ പറത്തിയത്. പുരുഷകേന്ദ്രീകൃതമായി കണക്കാക്കപ്പെടുന്ന ഒരു വ്യവസായത്തിൽ ഇത് സുപ്രധാന നേട്ടമാണെന്നും ജസീറ എയർവേസ് അറിയിച്ചു.
2005ൽ കുവൈത്തിൽനിന്ന് സർവിസ് തുടങ്ങിയ ജസീറ എയർവേസ് ഇപ്പോൾ മിഡിലീസ്റ്റ്, സെൻട്രൽ, സൗത്ത് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 59 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 19 വിമാനങ്ങൾ പറത്തുന്നു.
68 രാജ്യങ്ങളിൽനിന്നുള്ള 1200ലധികം ജീവനക്കാരുള്ള എയർലൈൻ, വൈവിധ്യവും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതായും ജസീറ എയർവേസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

