ജസീറ എയർവേയ്സ് പ്രാഗ് വിമാന സർവിസ് ആരംഭിച്ചു
text_fieldsജസീറ എയർവേയ്സ് ചെക് റിപ്പബ്ലിക് ആസ്ഥാനമായ പ്രാഗിലേക്കുള്ള വിമാന സർവിസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായ ജസീറ എയർവേയ്സ് ചെക് റിപ്പബ്ലിക് ആസ്ഥാനമായ പ്രാഗിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ചു. ബുധൻ, ശനി ദിവസങ്ങളിലാണ് സർവിസ്. എയർബസ് എ320 നിയോ വിമാനമാണ് സർവിസിന് ഉപയോഗിക്കുന്നത്.
കുവൈത്തിൽനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് ഉച്ചക്ക് 12.45ന് പ്രാഗിലെത്തും. തിരിച്ച് ഉച്ചക്ക് 1.30ന് പ്രാഗിൽനിന്ന് ടേക് ഓഫ് ചെയ്ത് രാത്രി 7.35ന് കുവൈത്തിലെത്തും. 57 ദീനാർ മുതലാണ് വൺവേ ടിക്കറ്റ് നിരക്ക്.
കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ നേരിട്ടുള്ള എയർ കണക്ഷനില്ലാതിരുന്നിട്ട് പോലും 12,000 ആളുകൾ പ്രാഗിനും കുവൈത്തിനും ഇടയിൽ യാത്ര ചെയ്തു.
നേരിട്ടുള്ള വിമാന സർവിസുകൾ വന്നാൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്ന് പ്രാഗ് എയർപോർട്ട് ബോർഡ് ഓഫ് ഡയറക്ടർമാരുടെ ചെയർമാൻ ജിറി പോസ് പറഞ്ഞു. മിഡിൽ ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 50ലധികം സ്ഥലങ്ങളിലേക്ക് ജസീറ എയർവേയ്സ് സർവിസ് നടത്തുന്നു.
കുവൈത്തിൽനിന്ന് അവധി ആഘോഷിക്കാൻ പോകുന്നവരെ ലക്ഷ്യമിട്ടാണ് വേനൽക്കാല സർവിസ് ആരംഭിച്ചത്. രണ്ടുവർഷത്തെ യാത്ര നിയന്ത്രണങ്ങൾക്കുശേഷം അവധി ആഘോഷത്തിന് തയാറെടുക്കുന്നവർക്കായി കൂടുതൽ രാജ്യങ്ങളിലേക്ക് സർവിസ് നടത്തുമെന്ന് ജസീറ എയർവേയ്സ് സി.ഇ.ഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

