Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എൻഡ് ഓഫ് സമ്മർ’ ഓഫർ; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവുമായി ജസീറ എയർവേസ്

text_fields
bookmark_border
‘എൻഡ് ഓഫ് സമ്മർ’ ഓഫർ; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവുമായി ജസീറ എയർവേസ്
cancel

കുവൈത്ത് സിറ്റി: വേനൽക്കാല സീസണിന്റെ അവസാനത്തോടനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് കുവൈത്തി വിമാനക്കമ്പനിയായ ജസീറ എയർവേയ്സ്.

ആഗസ്റ്റ് 15 വരെ തീയതികളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സെപ്റ്റംബർ 30 വരെ തീയതികളിലെ യാത്രക്ക് പ്രയോജനപ്പെടുത്താം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ J9SUM30 എന്ന പ്രൊമോ കോഡ് ഉപയോഗിക്കണമെന്ന് ജസീറ എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ പോൾ കരോൾ പറഞ്ഞു. 30 ശതമാനം വരെ വലിയ ഇളവുകൾ നൽകുന്നതിലൂടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും വേനൽക്കാല യാത്രകൾ കുറഞ്ഞ ചെലവിൽ ആസൂത്രണം ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘എൻഡ് ഓഫ് സമ്മർ’ ഓഫർ; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവുമായി ജസീറ എയർവേസ്
Next Story