ജസീറ എയർവേസ് ഭൈരഹവ വിമാന സർവിസ് 15 മുതൽ
text_fieldsകുവൈത്ത് സിറ്റി: ജസീറ എയർവേയ്സ് നേപ്പാളിലെ ഭൈരഹവ നഗരത്തിലെ ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കുവൈത്തിൽനിന്ന് 15 മുതൽ വിമാന സർവിസ് നടത്തും. ജസീറ എയർവേസിന്റെ രണ്ടാമത്തെ നേപ്പാൾ വിമാന സർവിസാണിത്.
നേപ്പാളി പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കണക്ഷൻ വർധിപ്പിക്കാൻ ഇത് സഹായിക്കും. പശ്ചിമേഷ്യയിൽനിന്ന് ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്കും ഭൈരഹവ വിമാന സർവിസ് ഉപകാരപ്പെടും. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 270 കിലോമീറ്റർ അകലെയാണ് ഗൗതം ബുദ്ധ വിമാനത്താവളം.
നേപ്പാളിൽനിന്ന് കൂടുതൽ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ കുവൈത്ത് ആലോചിക്കുന്നുണ്ട്. കുവൈത്തില്‍ വീട്ടുജോലിക്കാരുടെ ആവശ്യം വര്‍ധിച്ചതോടെയാണ് നേപ്പാളി തൊഴിലാളികളെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

