ജ​സീ​റ എ​യ​ർ​വേ​സ്​​ ടെ​ർ​മി​ന​ൽ  പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

13:01 PM
16/05/2018

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​സീ​റ എ​യ​ർ​വേ​സ്​​ യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി സ​ജ്ജീ​ക​രി​ച്ച പു​തി​യ ടെ​ർ​മി​ന​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യോ​മ ഗ​താ​ഗ​ത -സേ​വ​ന മേ​ഖ​ല​യി​ലെ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ൽ ചെ​റി​യ ചു​വ​ടു​വെ​പ്പു​മാ​ത്ര​മാ​ണി​തെ​ന്നും ഭാ​വി​യി​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കു​വൈ​ത്തി​നെ മേ​ഖ​ല​യി​ലെ വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള അ​മീ​റി​​​െൻറ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കു​ള്ള പി​ന്തു​ണ കൂ​ടി​യാ​ണി​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ജ​സീ​റ എ​യ​ർ​വേ​സ്​​ ഭ​ര​ണ​സ​മി​തി മേ​ധാ​വി മ​ർ​വാ​ൻ ബൂ​ദി​യോ​ടൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ടെ​ർ​മി​ന​ൽ ചു​റ്റി​ക്ക​ണ്ടു. മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​മു​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Loading...
COMMENTS