ജനത കൾച്ചറൽ സെന്റർ; വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം വിജയരാഘവൻ ചേലിയക്ക്
text_fieldsവിജയരാഘവൻ ചേലിയ
കുവൈത്ത് സിറ്റി: ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം പ്രമുഖ സോഷ്യലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ വിജയരാഘവൻ ചേലിയക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇടക്കാലത്ത് മുടങ്ങിയ പുരസ്കാരം ഈ വർഷം പുനരാരംഭിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
എഴുത്തുകാരനായ കൽപ്പറ്റ നാരായണൻ, മുൻ എം.എൽ.എ എം.കെ. പ്രേംനാഥ്, സംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഇ.കെ. ദിനേശൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഏപ്രിൽ ആറിന് വൈകീട്ട് മൂന്നിന് മേപ്പയൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ. അനിൽ ചേലേമ്പ്ര പുരസ്കാരം വിതരണം ചെയ്യുമെന്ന് ജനത കൾച്ചറൽ സെന്റർ ഭാരവാഹികളായ സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി, മണി പാനൂർ എന്നിവർ അറിയിച്ചു.
മാധ്യമ, സാഹിത്യ, രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക, ജീവകാരുണ്യ രംഗത്തുള്ളവർക്കാണ് ജനത കൾച്ചറൽ സെന്റർ പുരസ്കാരം നൽകിവരുന്നത്. എം.പി. വീരേന്ദ്രകുമാർ, അബ്ദുസമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, ഡി. ബാബുപോൾ, അടൂർ ഗോപാലകൃഷ്ണൻ, നെടുമുടി വേണു, കെ. രേഖ എന്നിവരാണ് മുൻവർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

