ജനത കൾചറൽ സെന്റർ പുരസ്കാര സമർപ്പണം നാളെ
text_fieldsകുവൈത്ത് സിറ്റി: 11ാമത് ജനത കൾചറൽ സെന്റർ കുവൈത്ത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര സമപ്പണം ഞായറാഴ്ച. വൈകീട്ട് നാലിന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാവായ ഇ.കെ. ദിനേശന് എം.വി. ശ്രേയാംസ് കുമാർ പുരസ്കാരം കൈമാറും. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങിൽ ‘ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റ് ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തിൽ ഡോ.വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.
എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഇ.കെ. ദിനേശന്റെ എഴുത്തിനെക്കുറിച്ച് സംസാരിക്കും. പ്രവാസികളുടെ സംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് വി. കുഞ്ഞാലി സംസാരിക്കും.
എം.കെ. ഭാസ്കരൻ, മനയത്ത് ചന്ദ്രൻ, പി. കിഷൻ ചന്ദ്, എം.സി. മോയിൻകുട്ടി, സുനിൽ ഖാൻ, ജെ.എൻ. പ്രേംഭാസിൽ , കബീർ സലാല, പി.സി. നിഷാകുമാരി, അനിൽ കൊയിലാണ്ടി, എം. പ്രകാശൻ, കോയ വേങ്ങര, ടി.ജെ. ബാബു, നജീബ് കടലായി, നാസർ മുക്താർ തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

