Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജംഇയ്യകളിലെ ഷോപ്പിങ്​...

ജംഇയ്യകളിലെ ഷോപ്പിങ്​ അപ്പോയിൻറ്​മെൻറുകൾ റദ്ദാക്കി

text_fields
bookmark_border
ജംഇയ്യകളിലെ ഷോപ്പിങ്​ അപ്പോയിൻറ്​മെൻറുകൾ റദ്ദാക്കി
cancel

കുവൈത്ത്​ സിറ്റി: സഹകരണ സംഘങ്ങളിൽ വെബ്​സൈറ്റുകളിലൂടെ നൽകിയ എല്ലാ ഷോപ്പിങ്​ അപ്പോയിൻറ്​മ​െൻറുകളും വാണിജ് യ മന്ത്രാലയം റദ്ദാക്കി. പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന വെബ്​സൈറ്റിൽ ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ കൂടു തൽ മെച്ചപ്പെടുത്തുന്നതിനായാണ്​ തൽക്കാലത്തേക്ക്​ റദ്ദാക്കിയത്​. സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക്​ കുറക്കാൻ ലക്ഷ്യമിട്ടാണ്​ ഷോപ്പിങ്​ ആപ്​ ആരംഭിച്ചത്​.

സിവിൽ ​െഎഡിയും മറ്റുവിവരങ്ങളും ഒാൺലൈനിൽ പൂരിപ്പിച്ചാൽ സഹകരണ സംഘങ്ങളിലെ ഷോപ്പിങ്ങിന്​ അപ്പോയിൻറ്​മ​െൻറ്​ ലഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ലഭ്യമായ സമയങ്ങളിൽ ഇഷ്​ടമുള്ളത്​ തെരഞ്ഞെടുക്കാം. തുടർന്ന്​ മൊബൈൽ ഫോണിലേക്ക്​ ബാർകോഡ്​ അയക്കും.

ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. സ്വദേശികൾക്കും വിദേശികൾക്കും സേവനം ലഭ്യമാണ്​. തൽക്കാലത്തേക്ക്​ നിർത്തിവെച്ച സംവിധാനം മെച്ചപ്പെടുത്തി വൈകാതെ വീണ്ടും സജീവമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskuwait newscovid 19
News Summary - Jamiyyath Shopping Appointment-Gulf News
Next Story