Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബി​ൽ...

ജ​ലീ​ബി​ൽ പാ​ർ​ക്കി​ങ്: സ​കാ​ത്​​ ഹൗ​സ് സ്ഥ​ലം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ജ​ലീ​ബി​ൽ പാ​ർ​ക്കി​ങ്: സ​കാ​ത്​​ ഹൗ​സ് സ്ഥ​ലം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി
cancel

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ർ​ത്തി​യി​ടാ​ൻ സ​കാ​ത്​ ഹൗ​സി​​െൻറ സ്ഥ​ലം വി​ട്ടു​ന​ല്‍ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി അ​ഹ്​​മ​ദ് അ​ല്‍ മ​ന്‍ഫൂ​ഹി സ​കാ​ത്​ ഹൗ​സി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ലീ​ബ് അ​ൽ ശു​യൂ​ഖി​ലെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന​ടു​ത്തു​ള്ള സ​കാ​ത്​ ഹൗ​സി​​െൻറ 1970 മീ​റ്റ​ര്‍ സ്‌​ക്വ​യ​ര്‍ ഏ​രി​യ​യാ​ണ് പാ​ര്‍ക്കി​ങ്ങി​ന്​ വി​ട്ടു​ന​ല്‍കാ​ന്‍ മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ട​ത്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​വ​ശ്യ​ത്തോ​ട്​ സ​കാ​ത്​ ഹൗ​സി​ന്​ അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നി​ല​വി​ൽ കു​വൈ​ത്തി​ൽ വ​ലി​യ​തോ​തി​ൽ പാ​ർ​ക്കി​ങ്​ പ്ര​ശ്​​നം നേ​രി​ടു​ന്നു​ണ്ട്. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ യൂ​നി​യ​ൻ ന​ട​ത്തി​യ പ​ഠ​ന​പ്ര​കാ​രം പാ​ർ​ക്കി​ങ്​ സ്​​പെ​യ്​​സ്​ ആ​വ​ശ്യ​ക​ത​യും ല​ഭ്യ​ത​യും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. റോ​ഡ​രി​കി​ൽ ആ​ളു​ക​ൾ വാ​ഹ​നം നി​ർ​ത്തി​പ്പോ​കേ​ണ്ടി​വ​രു​ന്ന​ത്​ പാ​ർ​ക്കി​ങ്ങി​ന്​ വേ​റെ സ്ഥ​ല​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. ഇ​തേ​തു​ട​ർ​ന്നാ​ണ് റോ​ഡ​രി​കി​ലെ പാ​ർ​ക്കി​ങ്ങി​നെ​തി​രെ പൊ​ലീ​സി​ന്​ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsjaleeb parking
News Summary - jaleeb parking-kuwait-gulf news
Next Story