Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബ്​ അ​ൽ...

ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ മു​നി​സി​പ്പ​ൽ റെ​യ്​​ഡ്

text_fields
bookmark_border
ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ മു​നി​സി​പ്പ​ൽ റെ​യ്​​ഡ്
cancel
camera_alt???????? ??? ?????????? ?????????????? ??????????? ?????????? ??????????????? ????????????? ?????????????????? ???????? ??????????? ?????????? ??????????????? ??????????
കു​വൈ​ത്ത്​ സി​റ്റി: ഫ​ർ​വാ​നി​യ മു​നി​സി​പ്പാ​ലി​റ്റി ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ ഭ​ക് ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ജ​ലീ​ബ്​, ഹ​സാ​വി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കേ​ടാ​യ​തും വി​ല​ക്കു​ള്ള​തും ലൈ​സ​ൻ​സി​ല്ലാ​തെ വി​ൽ​പ​ന ന​ട​ത്തി​യ​തു​മാ​യ സാ​ധ​ന​ങ്ങ​ളാ​ണ്​ റെ​യ്​​ഡി​ൽ പി​ടി​കൂ​ടി​യ​ത്. പ്ര​ദേ​ശ​ത്തെ ക​ട​ക​ൾ, ഗോ​ഡൗ​ണു​ക​ൾ, ഗാ​രേ​ജു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന അ​ര​ങ്ങേ​റി​യ​ത്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​റ്റു ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യാ​ണ്​ കാ​ര്യ​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​തി​ന്​ പു​റ​മെ തെ​രു​വു​ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്ന വ​സ്​​ത്ര​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. പൊ​തു​ശു​ചി​ത്വ​ത്തി​ന്​ ത​ട​സ്സ​മാ​യ കാ​ര്യ​ങ്ങ​ൾ നീ​ക്കാ​ൻ ഫ​ർ​വാ​നി​യ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ എ​ല്ലാ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. സ​മാ​ന​മാ​യ പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsJaleebmuncipal raid
News Summary - jaleeb-muncipal raid-kuwait-kuwait news
Next Story