ആയുധ നിയമത്തിൽ ഭേദഗതി; സ്കൂൾ, പള്ളി എന്നിവിടങ്ങളിൽ ആയുധങ്ങൾ കൈവശംവെച്ചാൽ ജയിൽ ശിക്ഷ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആയുധ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് ഡിക്രി നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 1991ലെ നിയമമാണ് ഭേദഗതി ചെയ്തത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നിയമ ഭേദഗതിയെന്ന് നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു.
സ്കൂളുകൾ, പള്ളികൾ, മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ ആയുധങ്ങളോ 6 എം.എമ്മിനു മുകളിലായ എയർ ഗണ്ണുകളോ കൈവശം വെക്കുന്നത് ഇനി കുറ്റകരമാകും. നിയമം ലംഘിച്ചാൽ ആറുമാസം മുതൽ ഒരു വർഷംവരെ തടവോ, 500 മുതൽ 1000 ദീനാർ വരെ പിഴയോ ലഭിക്കും.
ലൈസൻസില്ലാത്ത ആയുധങ്ങളുടെ വിൽപന, ഇറക്കുമതി, വിപണനം എന്നിവയും ഇനി കുറ്റകരമാകും. പുതിയ ഭേദഗതികൾ പ്രകാരം നിരോധിത ആയുധങ്ങളും നിയന്ത്രണങ്ങൾ ബാധകമാകുന്ന പൊതു ഇടങ്ങളും നിർവചിക്കാനുള്ള അധികാരം ആഭ്യന്തര മന്ത്രിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

