Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ഹ്​​റ നാ​ച്വ​റ​ൽ...

ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ ഇ​ന്നു​മു​ത​ൽ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കും

text_fields
bookmark_border
ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ ഇ​ന്നു​മു​ത​ൽ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കും
cancel
camera_alt

ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വ്

കു​വൈ​ത്ത്​ സി​റ്റി: ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ ചൊ​വ്വാ​ഴ്​​ച മു​ത​ൽ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​മെ​ന്ന്​ പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

സ​ന്ദ​ർ​ശി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​​ഴി അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ക്ക​ണം. ജീ​വി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും നാ​ച്വ​റ​ൽ റി​സ​ർ​വി​ന്​​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​നും അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.

കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്​ ഒ​രേ സ​മ​യം അ​പ്പോ​യ​ൻ​റ്​​മെൻറ്​ ന​ൽ​കി​ല്ല. 1987ലാ​ണ്​ ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വ്​ സ്ഥാ​പി​ച്ച​ത്. 18 കി​ലോ​മീ​റ്റ​റി​ൽ ര​ണ്ട്​ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന റി​സ​ർ​വ്​ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ യൂ​നി​യ​ന്‍ ഫോ​ര്‍ ക​ൺ​സ​ര്‍വേ​ഷ​ന്‍ ഓ​ഫ് നാ​ച്വ​റി​െൻറ (ഐ.​യു.​സി.​എ​ന്‍) ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

കു​വൈ​ത്തി​െൻറ വ​ട​ക്ക​ൻ ക​ട​ലോ​ര​ത്തോ​ട് ചേ​ർ​ന്ന് ജ​ഹ്റ​യി​ൽ 19 കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ശു​ദ്ധ​ജ​ലം കൊ​ണ്ട് വ​ൻ കാ​യ​ൽ തീ​ർ​ത്ത​ത്.

ചു​റ്റും ക​ണ്ട​ൽ​കാ​ടു​ക​ളും ചെ​റി​യ ഇ​നം ചെ​ടി​ക​ളും വെ​ച്ചു​പി​ടി​പ്പി​ച്ചു. ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ​യും ത​ദ്ദേ​ശീ​യ പ​ക്ഷി​ക​ളു​ടെ​യും പ്ര​ധാ​ന ആ​വാ​സ കേ​ന്ദ്ര​മാ​ണി​ത്.

നീ​ർ​ത്ത​ടാ​ക​ങ്ങ​ളി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രാ​റു​ള്ള പ​ക്ഷി​ക​ൾ, ജ​ന്തു​ക്ക​ൾ, മ​ത്സ്യ​ങ്ങ​ൾ തു​ട​ങ്ങി സൂ​ക്ഷ്മ ജീ​വി​ക​ൾ​വ​രെ ഇ​വി​ടെ​യു​ണ്ട്. രാ​ജ്യ​ത്തെ നാ​ച്വ​റ​ല്‍ റി​സ​ര്‍വു​ക​ളി​ൽ ജീ​വി​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ സൃ​ഷ്​​ടി​ച്ച​തോ​ടെ മു​ള്ള​ന്‍പ​ന്നി​ക​ള്‍ ഉ​ൾ​പ്പെ​ടെ ജീ​വി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി.

നാ​ച്വ​റ​ൽ റി​സ​ര്‍വി​ല്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും യ​ഥേ​ഷ്​​ടം ല​ഭി​ക്കു​ന്ന​തു​ കാ​ര​ണം നി​ര​വ​ധി ദേ​ശാ​ട​ന പ​ക്ഷി​ക​ള്‍ ഇ​​പ്പോ​ൾ കൂ​ടു​ത​ലാ​യി എ​ത്താ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitors
News Summary - Jahran Nature Reserve will receive visitors from today
Next Story