Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഹ്‌റയിൽ ഭക്ഷ്യസുരക്ഷാ പരിശോധ; നിയമലംഘനങ്ങൾ കണ്ടെത്തി

text_fields
bookmark_border
ജഹ്‌റയിൽ ഭക്ഷ്യസുരക്ഷാ പരിശോധ; നിയമലംഘനങ്ങൾ കണ്ടെത്തി
cancel

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ വെയർഹൗസുകളിലും ഫാക്ടറികളിലും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധന. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ചട്ടങ്ങൾ, ആരോഗ്യ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപ്പനക്ക് വെച്ചതായും പരിശോധകർ കണ്ടെത്തി. ആവശ്യമായ ലൈസൻസ് നേടാതെ പ്രവർത്തിക്കുന്ന ഒരു ഭക്ഷ്യ സ്ഥാപനവും, ആരോഗ്യ സംബന്ധമായ മറ്റ് ചട്ടങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങളും തെളിഞ്ഞു.

നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനാ നടപടികൾ പതിവായി തുടരുമെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jahra Food Safety Inspection: Authorities Uncover Major Violations
Next Story