കലാ, പൈതൃക പ്രദർശനങ്ങളുമായി ജഹ്റ കൾചറൽ സീസൺ
text_fieldsജഹ്റ കൾചറൽ സീസൺ പൈതൃക പ്രദർശനങ്ങൾ നോക്കിക്കാണുന്നവർ
കുവൈത്ത് സിറ്റി: ജഹ്റയുടെ സമ്പന്നമായ പൈതൃകവും പ്രവർത്തനങ്ങളും വിവരിച്ച് റെഡ് പാലസിൽ രണ്ടാം ജഹ്റ കൾചറൽ സീസൺ തുടരുന്നു. വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിലെ (ഡബ്ല്യു.സി.സി) സ്ഥിരം അംഗങ്ങളായ കുവൈത്ത് ക്രിയേറ്റീവുകൾ ഉൾപ്പെടുന്ന പൈതൃക, കരകൗശല പ്രദർശനങ്ങളിൽ വൈദഗ്ധ്യം നേടിയ സംഘത്തിന്റെ പങ്കാളിത്തം, കുട്ടികൾക്കായുള്ള വർക്ക്ഷോപ്പുകൾ, കലാ, പൈതൃക പ്രദർശനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തെ ഗവർണറേറ്റുകളിലുടനീളം സാംസ്കാരിക ജീവിതം ശക്തിപ്പെടുത്തുന്നതിനുള്ള കൗൺസിലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സീസൺ എന്ന് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സിലെ (എൻ.സി.സി.എ.എൽ) പുരാവസ്തുക്കൾ, മ്യൂസിയങ്ങൾ എന്നിവയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെദ പറഞ്ഞു.
ജഹ്റ ഗവർണറേറ്റുമായി സഹകരിച്ച് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ജഹ്റ ഗവർണറേറ്റിലെ റെഡ് പാലസിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതുവരെയാണ് പരിപാടികൾ. പൊതുജനങ്ങൾക്കും ഇവ സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

