ജേക്കബ്സ് ഇന്റർനാഷനൽ അഡ്മിഷൻ കാമ്പയിന് തുടക്കം
text_fieldsജേക്കബ്സ് ഇൻറർനാഷനൽ അഡ്മിഷൻ കാമ്പയിൻ അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഡോ. ഇയാ അവിലിയനീ, മായ രതീഷിവില്ലി, സി.ഇ.ഒ ജേക്കബ് ചെന്നപ്പെട്ട എന്നിവർ സമീപം
കുവൈത്ത് സിറ്റി: ഈ വർഷത്തെ മെഡിസിൻ, ഡെന്റൽ, ഫാർമസി, നഴ്സിങ്, എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചതായി ജേക്കബ്സ് ഇന്റർ നാഷനൽ അറിയിച്ചു. ജോർജിയ, ആസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യു.കെ എന്നിവിടങ്ങളിലേക്കുള്ള അഡ്മിഷൻ കാമ്പയിനിനാണ് തുടക്കമായത്. പ്രവേശന നടപടികളുടെ ഔദ്യോഗിക ഉദ്ഘാടനം യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് നിർവഹിച്ചു. ജേക്കബ്സ് ഇന്റർനാഷനൽ സി.ഇ.ഒ ജേക്കബ് ചെന്നപ്പെട്ട അധ്യക്ഷത വഹിച്ചു.
ഡയറക്ടർ സുധ ജേക്കബ് സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥികളായ ജോർജിയ ടി.എം.എ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ഇയാ അവിലിയനീ, മായ രതീഷിവില്ലി എന്നിവർ പ്രസന്റേഷൻ അവതരിപ്പിച്ചു. 12ാം ക്ലാസ് വിജയിച്ചവർക്ക് സുരക്ഷിത താമസ സൗകര്യങ്ങളും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും ടി.എം.എ യൂനിവേഴ്സിറ്റി പ്രദാനം ചെയ്യുന്നതായി ഡോ. ഇയാ അവിലിയനീ പറഞ്ഞു. ആകർഷകമായ ഫീസ് നിരക്ക് ഇവിടത്തെ പ്രത്യേകതയാണെന്നും അറിയിച്ചു. സെൽജി പ്രോഗ്രാം നിയന്ത്രിച്ചു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത പരിപാടിയിൽ നിരവധി പേർ സ്പോട്ട് അഡ്മിഷൻ എടുത്തു. കൂടുതൽ വിവരങ്ങൾക്കും പ്രവേശന നടപടികൾക്കും സാൽമിയയിലെ ജേക്കബ്സ് ഇന്റർനാഷനൽ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 965-56628367, 965-60449923, 971-585729923.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

