ജാക്കോബൈറ്റ് വെക്കേഷൻ ബൈബിൾ സ്കൂൾ
text_fieldsജാക്കോബൈറ്റ് വെക്കേഷൻ ബൈബിൾ സ്കൂൾ ഫാ. സാമുവേൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ജാക്കോബൈറ്റ് വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിച്ചു. അഹ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ ഇടവക വികാരി ഫാ. സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഇടവക വികാരി സിബി പി.ജെ മോട്ടിവേഷൻ ക്ലാസെടുത്തു.കുട്ടികളെ ബൈബിൾ പഠനത്തിൽ ആകൃഷ്ടരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വർഷന്തോറും അവധിക്കാലത്തു വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു ഒരു വാരം നീളുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നത്.
സാൽവ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ റാലിയും, മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പങ്കെടുത്ത കുട്ടികൾക്കും അധ്യാപകർക്കും വളന്റിയേഴ്സിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന മോർ ഇഗ്നാത്തിയോസ് യുവജനപ്രസ്ഥാനം, മർത്തമറിയം വനിത സമാജം തുടങ്ങി ഇതര ആത്മീയ സംഘടനകൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

