ജാബിർ പാലം നടത്തിപ്പ്: ഹ്യുണ്ടായി കമ്പനിയുമായി കരാറിലെത്തിയേക്കും
text_fieldsകുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിെൻറ നടത്തിപ്പും അറ്റകുറ്റപ്പണിയുമായി ബന്ധപ്പ െട്ട് ഹ്യുണ്ടായി കൺസ്ട്രക്ഷൻ കമ്പനിയുമായി കരാറിലെത്തിയേക്കും.
ഇതിന് സെൻട ്രൽ ടെൻഡേഴ്സ് അതോറിറ്റി പ്രാഥമിക അംഗീകാരം നൽകിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഡ്രെഡ്ജിങ്, അഴുക്കുചാൽ അറ്റകുറ്റപ്പണി, മഴവെള്ളം കൈകാര്യം ചെയ്യൽ, എയർ കണ്ടീഷനിങ്, പൊതുവായ ശുചീകരണം, നിർമാണങ്ങൾ സമയബന്ധിതമായി പരിശോധിക്കൽ, പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി അതോറിറ്റിക്ക് സമയാസമയം റിപ്പോർട്ട് നൽകൽ, ജീവികളുടെ സംരക്ഷണം, ഇലക്ട്രോണിക് സംവിധാനങ്ങളുടെ മേൽനോട്ടവും അറ്റകുറ്റപ്പണിയും, ഗതാഗത നിയന്ത്രണം, ഫൈബർ ഒപ്റ്റിക് നെറ്റ്വർക് അറ്റകുറ്റപ്പണി, കാമറകളുടെ അറ്റകുറ്റപ്പണി, ട്രക്കുകളുടെ ഭാരം പരിശോധിക്കുന്ന സംവിധാനത്തിെൻറ അറ്റകുറ്റപ്പണി, സുരക്ഷാ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി, നിരീക്ഷണ വിവരങ്ങളുടെ അവലോകനം തുടങ്ങിയവ ഉൾക്കൊള്ളുന്നതാവും കരാർ.
ജാബിർ പാലത്തിെൻറയും രണ്ട് ദ്വീപുകളുടെയും മേൽനോട്ട ചുമതല ഹ്യുണ്ടായി കമ്പനിക്കായിരിക്കും. തൊഴിലാളികൾ നിശ്ചിത ശതമാനം കുവൈത്തികളാവണമെന്ന നിബന്ധനയോടെയാവും കരാർ. അക്കൗണ്ടിങ് ബ്യൂറോ, ഫത്വ വകുപ്പ് എന്നിവയുടെകൂടി അംഗീകാരം ലഭിക്കുന്നതോടെ കരാർ നടപടിക്രമങ്ങളിലേക്ക് കടക്കും. പാർലമെൻറിെൻറയും മിനിസ്റ്റീരിയൽ കൗൺസിലിെൻറയും മേൽനോട്ടവുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
