ജാ​ബി​ര്‍ അ​ലി ആ​രോ​ഗ്യ​കേ​ന്ദ്രം  ഇ​നി 24 മ​ണി​ക്കൂ​റും 

11:34 AM
15/09/2019

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ര്‍ അ​ലി ആ​രോ​ഗ്യ കേ​ന്ദ്രം 24 മ​ണി​ക്കൂ​റും ജ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി തു​റ​ന്നു​പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന്​ അ​ഹ്മ​ദി ആ​രോ​ഗ്യ മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ഹ​മ​ദ് അ​ല്‍ ഷ​തി​യ്യ് വ്യ​ക്ത​മാ​ക്കി. 

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും ആ​രോ​ഗ്യ കേ​ന്ദ്രം ഇ​നി​മു​ത​ല്‍ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കും. അ​യ​ല്‍പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കു കു​റ​ക്കാ​നും പ്ര​ദേ​ശ​ത്തെ രോ​ഗി​ക​ള്‍ക്കു കൃ​ത്യ​മാ​യി ചി​കി​ത്സ ല​ഭി​ക്കാ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്ന്​ അ​ല്‍ ഷാ​തി വാ​ർ​ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Loading...
COMMENTS